ശ്രീ എടക്കണമ്പേത്ത്

ഭഗവതി ക്ഷേത്രം

Festivals

എല്ലാ വർഷവും നടത്തിവരുന്ന

ആചാരാനുഷ്ഠാനങ്ങൾ


എല്ലാമാസത്തേയും സംക്രമദിനത്തിൽ രാവിലെ നടതുറന്നു സംക്രമപൂജയും വിശേഷാൽ പൂജയും ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരം ദീപാരാധനയും.

ഉത്സവാഘോഷ പരിപാടികൾ

2025 ഫെബ്രുവരി 2 മുതൽ 7 വരെ.

വയനാട്ടുകുലവൻ ദേവപ്രതിഷ്ഠ

ഫെബ്രുവരി 3 തിങ്കളാഴ്ച

പൂരമഹോത്സവം

മീനമാസം

മേടസംക്രമം, വിഷുക്കണിയും , വിഷുകൈനീട്ടവും.

മേടമാസം

കൊട്ടിയൂരപ്പന് ഇളനീർക്കാവ് സമർപ്പണം

ഇളനീർകാവ് സംഘം പടിയിൽകയറൽ ചടങ്ങ് ദിവസം മുതൽ വ്രതാനുഷ്ഠാനങ്ങളോടെ കഴകപുരയിൽ താമസിക്കുകയും അഞ്ചാംനാൾ കാൽനടയായി സഞ്ചരിച്ചു കൊട്ടിയൂരപ്പന് ഇളനീർ സമർപ്പണം ചെയ്യുന്നു.

കർക്കിടകവാവ്‌

രാവിലെ ക്ഷേത്രത്തിനടുത്തുള്ള പുഴയിൽ പിതൃക്കൾക്ക് ബലിതർപ്പണം , ശേഷം വടക്കേൻവാവും അകത്തൂട്ടാൽ കർമം-തുടർന്ന് അന്നദാനവും

കന്നിമാസത്തെ ആയില്യം

നാളിൽ ശ്രീകോവിലിൽ വിശേഷാൽ പൂജകളും നാഗാലയത്തിൽ ആയില്യപൂജയും - നൂറും പാലും - ഉച്ചയ്ക്ക് അന്നദാനവും

നവരാത്രി ആഘോഷം

സരസ്വതി മണ്ഡപത്തിൽ ഗ്രന്ഥം വയ്പ്പ്,

വാഹനപൂജ,വിജയദശമി നാളിൽ വിദ്യാരംഭം

നിറപുത്തരി

ശ്രീകോവിലിൽ കതിർകയറ്റൽ, വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് പൂജചെയ്ത കതിർപ്രസാദ വിതരണം തുടർന്ന് അന്നദാനം, വൈകുന്നേരം ദീപാരാധന

തൃക്കാർത്തിക

വൃശ്ചികമാസത്തിലെ കാർത്തിക നാളിൽ രാവിലെ നടതുറന്ന് പൂജ, വൈകുന്നേരം ദീപാരാധനയും കാർത്തികവിളക്ക് മഹോത്സവവും.

ശ്രീ എടക്കണമ്പേത്ത്

ഭഗവതി ക്ഷേത്രം