ക്ഷേത്ര ആരൂഢഭൂമി ആദിമകാലം ഇല്ലിക്കര ബ്രാഹ്മണരുടെ അധീനതയിലായിരുന്നു. ധാരാളം ഭൂസ്വത്ത് ഉള്ള ഇവർ ഒരു പ്രത്യേക സാഹചര്യത്തിൽ ഇന്നത്തെ ക്ഷേത്ര ഭൂമിയും മറ്റു സ്വത്തുക്കളും എടക്കണമ്പേത്ത് തറവാട്ടുകാർക്ക് നൽകിയതാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് മേലാളന്മാർ തേർവാഴ്ച നടത്തിയിരുന്ന കാലത്തുപോലും ഇവിടെ ക്ഷേത്രം നിർമാണം നടത്തുകയും എല്ലാവിധ പ്രൗഢിയോടുകൂടി ക്ഷേത്രം നിലനിർത്തുകയും ചെയ്തിരുന്നു. തറവാട്ടുകാർ ശാക്തേയദേവി ആരാധന സമ്പ്രദായമുള്ളവരാണ് . ശാക്തേയ സാന്നിധ്യമാണ് വംശരക്ഷക തേജസ്. ആ കാലഘട്ടത്തിലെ ഗുരു ഇവിടം അടിസ്ഥാന തറവാട് ഗൃഹം നിർമിച്ചു ശാക്തേയ ദേവി ഗുരു പൂജകൾ നടത്തിവരുന്നു.













